Top 5 This Week

Related Posts

വാളകത്ത് പ്രസിഡന്റ സ്ഥാനം ; രജിത സുധാകരന് സാധ്യത ; ജിജോ പാപ്പാലി വൈസ്- പ്രസിഡന്റായേക്കും

മൂവാറ്റുപുഴ : വാളകത്ത് പ്രസിഡന്റ് രജിത സുധാകരൻ പ്രസിഡന്റാകുമെന്നാണ് സൂചന. നാലാം വാർഡിൽനിന്ന് ജയിച്ച് രജിത സുധാകരൻ നാലാം തവണയാണ് പഞ്ചായത്ത് അംഗമാകുന്നത്. കാലാവധി അവസാനിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ മൂന്നു വർഷം വൈസ്- പ്രസിഡന്റായിരുന്നു. കോൺഗ്രസ് ബ്‌ളോക്ക് കമ്മിറ്റിഎക്‌സിക്യൂട്ടീവ് അംഗമാണ് രജിത സുധാകരൻ.
14-ാം വാർഡിൽനിന്ന് ജയിച്ച മോൾസി എൽദോസും പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്നുണ്ട്.മോൾസി നിലവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. ഒടുവിൽ പ്രസിഡന്റ് സ്ഥാനം വീതം വയ്ക്കുമോയെന്ന് വ്യക്തമായിട്ടില്ല

രണ്ടാം വാർഡിൽ നിന്ന് ജയിച്ച ജിജോ പാപ്പാലി വൈസ് – പ്രസിഡന്റാകുമെന്നാണ് അറിയുന്നത്. കോൺഗ്രസ് ബ്‌ളോക്ക് ജനറൽ സെക്രട്ടറിയാണ് ജിജോ പാപ്പാലി. ഐ.എൻ.ടി.യു.സി മണ്ഡം പ്രസിഡന്റുമാണ്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles